Friday, February 14, 2025
26 C
Kochi

നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനാവുന്നു; അരങ്ങേറ്റം പ്രശാന്ത് വർമ്മ ചിത്രത്തിലൂടെ

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വർമയുടെ പുതിയ ചിത്രത്തിലൂടെ, തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ലെജൻഡ് പ്രൊഡക്ഷൻസുമായി സഹകരിച്ച് എസ്എൽവി സിനിമാസിന് കീഴിൽ സുധാകർ ചെറുകുറിയാണ് നിർമ്മിക്കുക. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. മോക്ഷഗ്ന്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

പുരാണങ്ങളിൽ നിന്നുള്ള ഒരു പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിലേക്കായി അഭിനയം, നൃത്തം , സംഘട്ടനം എന്നിവയിലൊക്കെ കഠിന പരിശീലനമാണ് മോക്ഷഗ്ന്യ നടത്തുന്നത്. വളരെ സ്റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ചിത്രവും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മോക്ഷഗ്ന്യയെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് സംവിധായകൻ പ്രശാന്ത് വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തും.

തിരക്കഥ- പ്രശാന്ത് വർമ്മ, നിർമ്മാണം- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ലെജൻഡ് പ്രൊഡക്ഷൻസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, പിആർഒ- ശബരി.

Hot this week

ഒ.ടി.ടിയിലും ബ്ലോക്ക് ബസ്റ്ററായി ‘ഐഡന്റിറ്റി’ ! 10 ദിവസങ്ങൾ കൊണ്ട് 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിടുന്നു !

ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റിയുടെ വിജയത്തോരോട്ടം ഒ.ടി.ടി...

നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യാൻ പോകുന്ന...

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

ബ്ലോക്ക്ബസ്റ്റർ വിജയം തുടരാൻ ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

‘ഈ രാത്രി നമ്മളിൽ ഉന്മാദം നിറയും’, ആടിപ്പാടി മമ്മൂട്ടിയും സംഘവും; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ വീഡിയോ ഗാനം പുറത്ത്

മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ...

Topics

ഒ.ടി.ടിയിലും ബ്ലോക്ക് ബസ്റ്ററായി ‘ഐഡന്റിറ്റി’ ! 10 ദിവസങ്ങൾ കൊണ്ട് 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിടുന്നു !

ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റിയുടെ വിജയത്തോരോട്ടം ഒ.ടി.ടി...

നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യാൻ പോകുന്ന...

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

ബ്ലോക്ക്ബസ്റ്റർ വിജയം തുടരാൻ ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

വിഷ്ണു മഞ്ചു ചിത്രം “കണ്ണപ്പ”; പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ...

മോഹൻലാലിൻറെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ...

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് ഇന്ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം...
spot_img

Related Articles

Popular Categories

spot_imgspot_img