Tuesday, September 10, 2024
25 C
Kochi

നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’.

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി നിർമ്മിക്കുന്ന ഈ ചിത്രം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്നു. ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് ‘എന്ന വിലൈ’. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, ചിത്ത, ജിഗർത്തണ്ട ഡബിൾ എക്സ് എന്നീ വലിയ ഹിറ്റുകൾക്ക് ശേഷം നിമിഷ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണ്.

നിമിഷ സജയനൊപ്പം കരുണാസ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, വൈ ജി മഹേന്ദ്രൻ, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണൻ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും വേഷമിടുന്നു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രാമേശ്വരത്ത് പൂർത്തിയായി. ചെന്നൈ ഗോകുലം സ്റ്റുഡിയോയിലും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിലും റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരിക്കുന്ന ‘എന്ന വിലൈ’ ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കും. പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകൾ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. മലയാളിയായ ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം സാം സി എസും, എഡിറ്റർ, പോർ തൊഴിൽ, ജനഗണമന, ഗരുഡൻ ഉൾപ്പെടെയുള്ള ഹിറ്റ് മലയാള ചിത്രങ്ങൾ എഡിറ്റ് ചെയ്ത ശ്രീജിത്ത് സാരംഗും ആണ്.

പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.

Hot this week

ആക്ഷന്റെ ആഘോഷവുമായി മാസിന്റെ രാജകുമാരൻ വീണ്ടും; ആന്റണി വർഗീസ് ചിത്രം ‘കൊണ്ടൽ’ ഓണത്തിന്

മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ രാജകുമാരനായി പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം...

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ആരംഭിച്ചു; നിർമ്മാണം വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ

പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം...

കടലിൽ നിന്നൊരു ആക്ഷൻ കൊടുങ്കാറ്റ്; ‘കൊണ്ടൽ’ ട്രൈലെർ പുറത്ത്

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ'...

ടിബറ്റൻ വരികളുമായ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിലെ ലിറിക്കൽ വീഡിയോ ! ആലാപനം ജോബ് കുര്യൻ&ജെ’മൈമ

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന...

Topics

അദ്വയ്- പി രവിശങ്കർ ചിത്രം ‘സുബ്രമണ്യ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ശിവരാജ് കുമാർ

പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ സംവിധാനം ചെയ്യുന്ന 'സുബ്രമണ്യ'യുടെ...

കുടുംബ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ പുത്തൻ പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളിലൊരാളായ ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_imgspot_img