Sunday, March 15, 2026
25.3 C
Kochi

“പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” ടീസർ പുറത്തിറങ്ങി. റിലീസ് ജനുവരി 31ന്

ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. “പറന്ന് പറന്ന് പറന്ന് ചെല്ലാൻ”. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഓരോ ചിത്രങ്ങളിലും സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും ഇതുവരെ കാണാത്ത ഒരു കഥാപാത്രമായി ( സതീശ് )എത്തുന്നു. ഒരു ഹൊറർ മൂഡ് തരുന്ന ഒരു ത്രില്ലർ ചിത്രത്തിന്റെ ഫീൽ ആണ് ടീസറിലൂടെ ലഭിക്കുന്നത്. നമ്മളൊക്കെ കണ്ടു പരിചയമുള്ള നാട്ടിൻപുറത്തെ കുറെ കഥാപാത്രങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്മാൻ, സുധി കോപ്പ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തി 2021 ൽ പുറത്തിറങ്ങിയ “No man’s land” എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ്. ഛായാഗ്രഹണം മധു അമ്പാട്ട് .എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ. എഡിറ്റർ സി ആർ ശ്രീജിത്ത്‌. സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്ന!ത്. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം കൂടിയാണിത്.

വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര,ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് എന്നിവരുടേതാണ് വരികൾ.ബിജി
എം ജോയ് ജിനിത്. അഡിഷണൽ സിനിമട്ടോഗ്രാഫി ദർശൻ എം അമ്പാട്ട്.കൊ- എഡിറ്റർ ശ്രീനാഥ് എസ്. ആർട്ട്‌ -ദുന്തു രഞ്ജീവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ. ഡിജിറ്റൽ കോൺടെന്റ് മാനേജർ – ആരോക്സ് സ്റ്റുഡിയോസ്.
പ്രൊഡക്ഷൻ കൺട്രോളർ – മനോജ്‌ പൂങ്കുന്നം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രകാശ് ടി ബാലകൃഷ്ണൻ. സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ.  കോസ്റ്റ്യും ഡിസൈനർ – ഗായത്രി കിഷോർ.സരിത മാധവൻ.മേക്കപ്പ്  – സജി കട്ടാക്കട. സ്റ്റിൽ ഫോട്ടോഗ്രഫി  അമീർ മാംഗോ. പി ആർ ഓ മഞ്ജു ഗോപിനാഥ്. പാലക്കാടും കുന്നങ്കുളത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ജനുവരി 31 ന് തീയറ്ററുകളിൽ എത്തും.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img