Sunday, June 23, 2024
28 C
Kochi

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; ‘പാര്‍ട്ട്നേഴ്സ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിര്‍മ്മാണം. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കി. ജൂൺ അവസാനത്തോടെ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.

‘പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്.

കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot this week

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! റിലീസ് ട്രെയിലർ പുറത്തുവിട്ടു, ചിത്രം ജൂൺ 27ന് റിലീസ്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി...

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ !

'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ്...

സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’ ? സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്...

മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം ‘എസ്ഡിജിഎം’ ! നായകൻ സണ്ണി ഡിയോൾ

2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ 'ഗദർ 2' എന്ന ചിത്രത്തിലൂടെ...

Topics

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! റിലീസ് ട്രെയിലർ പുറത്തുവിട്ടു, ചിത്രം ജൂൺ 27ന് റിലീസ്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി...

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ !

'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ്...

സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’ ? സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്...

‘ടർബോ’ അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ ‘ടർബോ’ സക്‌സസ് ഇവന്റ് നടന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ വൻ വിജയത്തോട്...

താരനിബിഢമായ ‘കൽക്കി 2898 AD’ പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് - നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം...

ഭൈരവ ആന്തം; കല്‍ക്കി 2898 AD-ലെ പുതിയ ഗാനം പുറത്തിറങ്ങി

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img