Wednesday, July 17, 2024
25 C
Kochi

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; ‘പാര്‍ട്ട്നേഴ്സ്’ ജൂൺ 28ന് തീയേറ്റർ റിലീസിന്

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിര്‍മ്മാണം. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തിറക്കി. ജൂൺ 28ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.

‘പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്.

കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot this week

വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം : വിടുതലൈ പാർട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര...

ശരത് കുമാറിന് പിറന്നാള്‍ ആശംസയുമായി ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്ത്

മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഒരിടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍...

‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ...

കേക്കിന്റെ ജന്മനാട്ടില്‍നിന്ന് ‘കേക്ക് സ്റ്റോറി’; ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും...

Topics

സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും; നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ ഓഗസ്റ്റിൽ എത്തും

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു...

പനോരമ മ്യൂസിക് മലയാളത്തിലേക്ക്… ആദ്യചിത്രം മീരാ ജാസ്മിൻ നായികയായ “പാലും പഴവും”.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പനോരമ മ്യൂസിക് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു....

തെന്നിന്ത്യൻ കുലപതിമാർ അണിനിരന്ന ആനന്ത് അംബാനി വിവാഹം

സാംസ്കാരിക ഐക്യത്തിന്റെയും താരശക്തിയുടെയും തിളക്കമാർന്ന പ്രദർശനം കൊണ്ട് ശ്രദ്ധ നേടിയ അനന്ത്...
spot_img

Related Articles

Popular Categories

spot_imgspot_img