മലയാളം പ്രെഗ്നൻസി കലണ്ടർ ഓരോ ആഴ്ചയിലേയും അമ്മയുടെയും കുഞ്ഞിന്റെയും മാറ്റങ്ങൾ

0
16

ഞങ്ങളുടെ ഗർഭകാല കലണ്ടർ (pregnancy calendar) നിങ്ങളുടെ കുഞ്ഞിലും നിങ്ങളിലും ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ലളിതമായി മനസിലാക്കാൻ നിങ്ങളെ സഹായിക്കും.

ഗർഭകാലത്തെ ഓരോ ആഴ്ചയിലും നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയും അതിനോടനുബന്ധിച്ചു നിങ്ങളുടെ ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളുടെ വിശദീകരണവും താഴെ നൽകിയിരിക്കുന്ന ആഴ്ചപട്ടികയിൽ നിന്നും നിങ്ങള്ക്ക് മനസിലാക്കാവുന്നതാണ്. ഓരോ ആഴ്ചയിലും നൽകിയിരിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യ വിവരങ്ങൾ നിങ്ങളുടെയും നിങ്ങളുടെ കുട്ടിയുടെയും ആരോഗ്യ സംരക്ഷണത്തിന് നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ‘പ്രതീക്ഷിക്കുന്ന ഡെലിവറി തീയതി’, ‘ത്രൈമാസം’ എന്നിവയെ സംബന്ധിച്ചു ഒരു ആമുഖം:

നിങ്ങൾ ഗർഭിണി ആണെന്ന് അറിഞ്ഞതിനു ശേഷം എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യം “നിങ്ങളുടെ പ്രസവ തീയതി എപ്പോഴാണ്?” എന്നായിരിക്കും.

നിങ്ങൾ ആദ്യം നിങ്ങളുടെ ഡോക്ടറെ സന്ദർശിക്കുന്ന സമയത്ത്, നിങ്ങളുടെ ഡോക്ടർ നിങ്ങളുടെ ‘പ്രതീക്ഷിക്കുന്ന ഡെലിവറി തീയതി’ (EDD) കണക്കുകൂട്ടി നിങ്ങളെ അറിയിക്കും. നിങ്ങളുടെ കഴിഞ്ഞ ആർത്തവകാലത്തെ ആദ്യ ദിവസം മുതൽ 40 ആഴ്ച വരെ ഉള്ള സമയമാണ് കണക്കാക്കുന്നത്.

നിങ്ങളുടെ ‘പ്രതീക്ഷിക്കുന്ന ഡെലിവറി തീയതി’ (EDD) ഒരു അനുമാനം മാത്രമാണെന്ന് ഓർത്തിരിക്കേണ്ട സംഗതിയാണ്. ഈ തിയതി 1 ദിവസം മുതൽ 1 ആഴ്ച വരെ മുന്നോട്ടോ പിന്നോട്ടോ മാറാവുന്നതാണ്. മിക്കവരും അവരുടെ കഴിഞ്ഞ ആർത്തവകാലത്തെ (എൽ.എം.പിയുടെ) ആദ്യ ദിവസം മുതൽ 38 മുതൽ 42 ആഴ്ചക്കു ഇടയ്ക്ക് മാത്രമാണ് പ്രസവിക്കുന്നത്. ഒരു ചെറിയ ശതമാനം സ്ത്രീകൾ മാത്രമാണ് അവരുടെ കൃത്യമായ തീയതിയിൽ പ്രസവിക്കുന്നത്.

നിങ്ങളുടെ ഗർഭകാലത്തുടനീളം കേൾക്കുന്ന മറ്റൊരു പൊതുവായ പദം ‘ത്രൈമാസം’ (Trimester) ആയിരിക്കും . ഒരു സ്ത്രീയുടെ ഗർഭകാലം 3 ത്രൈമാസങ്ങളായി തിരിച്ചിരിക്കുന്നു.

ആദ്യ ത്രൈമാസം ഒരാഴ്ച മുതൽ 12 ആഴ്ച വരെയാണ്
രണ്ടാം ത്രൈമാസം 13 ആഴ്ച മുതൽ 26 ആഴ്ച വരെയാണ്
മൂന്നാമത്തെ ത്രൈമാസം 27 ആഴ്ച മുതൽ ഗർഭകാലം വരെ ആണ്

ആമുഖം:

ഓരോ ആഴ്ചയിലേയും വിശദവിവരങ്ങൾ വായിക്കുന്നതിനു, താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഗർഭകാല ആഴ്ചയുടെ ലിങ്കിൽ ക്ലിക്കുചെയ്യുക.

ഓരോ ആഴ്ചയിലും നിങ്ങളുടെ കുഞ്ഞിന്റെ വളർച്ച മനസിലാക്കാനും നിങ്ങളുടെ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്നും അറിയാനും അതാത് ആഴ്ചയുടെ ലിങ്ക് പരിശോധിക്കുക.

Week by Week Pregnancy Tips in Malayalam:

[table id=1 /]

LEAVE A REPLY

Please enter your comment!
Please enter your name here