Thursday, December 5, 2024
31 C
Kochi

ഡിസംബർ 5 മുതൽ 24 മണിക്കൂറും കേരളക്കരയിൽ പുഷ്പ മാനിയ! ‘പുഷ്പ ദ റൂൾ’ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്

തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കി ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത.

പത്ത് വർഷത്തിലേറെയായി സിനിമാ നി‍ർമ്മാണ, വിതരണ മേഖലയിലെ സജീവ സാന്നിധ്യമായ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ഇതിനകം ലൈഫ് ഓഫ് പൈ, ചെന്നൈ എക്സ്പ്രസ്, ഫാസ്റ്റ് ആൻഡ് ഫ്യൂരീസ് സീരീസ്, എംഎസ് ധോനി, അക്വാമാൻ, ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, സഞ്ജു, അവതാർ, ആനിമൽ, പുഷ്പ ദ റൈസ് തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകള്‍ കേരളത്തിൽ വിതരണത്തിനെത്തിച്ചിട്ടുണ്ട്.

പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ ഞങ്ങൾക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന് മുകേഷ് ആർ മേത്ത പറഞ്ഞിരിക്കുകയാണ്. ‘ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക’ എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകളെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Hot this week

ചിരഞ്ജീവി- ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്....

തെലുങ്കിലെ ഒരു താരത്തിനും കിട്ടാത്ത ഗംഭീര ഓപ്പണിംഗ്! മണിക്കൂറുകള്‍ക്കുള്ളിൽ 2 കോടിയിലേറെ പ്രീ സെയിൽസ്! കേരളം കീഴടക്കാൻ കച്ചകെട്ടി അല്ലു

കേരളത്തിൽ 'പുഷ്പ2' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ...

സോപ്പു കുമിള ഊതി അനശ്വര, സജിൻ ഗോപു എയറിൽ!! കൗതുകം നിറച്ച് ‘പൈങ്കിളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഓട് മേഞ്ഞ പഴയൊരു വീട്, വീടിന് ചുറ്റും സോപ്പു കുമിളകള്‍, കുമിളകൾ...

ജേസൺ സഞ്ജയ്- സുന്ദീപ് കിഷൻ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു....

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ നാളെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ...

Topics

ചിരഞ്ജീവി- ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്....

സോപ്പു കുമിള ഊതി അനശ്വര, സജിൻ ഗോപു എയറിൽ!! കൗതുകം നിറച്ച് ‘പൈങ്കിളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഓട് മേഞ്ഞ പഴയൊരു വീട്, വീടിന് ചുറ്റും സോപ്പു കുമിളകള്‍, കുമിളകൾ...

ജേസൺ സഞ്ജയ്- സുന്ദീപ് കിഷൻ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു....

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ നാളെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ...

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

ഡ്രീം വാരിയേഴ്‌സ് നിർമ്മിക്കുന്ന സൂര്യയുടെ 45 മത് ചിത്രത്തിനു ആരംഭം

സൂര്യയുടെ കരിയറിലെ മെഗാ എന്റെർറ്റൈനെർ സൂര്യ 45ന്റെ ഔപചാരിക പൂജാ ചടങ്ങ്...

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം “അവറാച്ചൻ & സൺസ്” ആരംഭിച്ചു

മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്...
spot_img

Related Articles

Popular Categories

spot_imgspot_img