Thursday, October 10, 2024
29 C
Kochi

കണ്‍വിന്‍സിങ് സ്റ്റാര്‍ സുരേഷ് കൃഷ്ണ ഇനി ഡോ. ലാസർ!! തരംഗമായി ‘റൈഫിള്‍ ക്ലബ്’ പുത്തൻ പോസ്റ്റർ

സോഷ്യൽമീഡിയയുടെ സ്വന്തം കൺവിൻസിങ് സ്റ്റാർ സുരേഷ് കൃഷ്ണ ഇനി ഡോ. ലാസർ. ആഷിക്ക് അബുവിന്‍റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബ്’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്റർ നിമിഷ നേരം കൊണ്ട് ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരമാണ് സുരേഷ് കൃഷ്ണ. ഒട്ടേറെ സിനിമകളിൽ വില്ലനായും ക്യാരക്ടർ റോളുകളിലും താരം എത്തിയിട്ടുണ്ട്. അനേകം സിനിമകളിൽ ഉറ്റ സുഹൃത്തിനെ പറഞ്ഞു വിശ്വസിപ്പിച്ച് പറ്റിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത സമാനത കണ്ടെത്തിയാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ ചിലർ സുരേഷ് കൃഷ്ണയെ ‘ദ കൺവിൻസിങ് സ്റ്റാർ’ എന്ന് വിശേഷിപ്പിച്ചത്. ഡോ. ലാസറും കൺവിൻസിങ് കഥാപാത്രമായിരിക്കുമോ എന്നാണ് പോസ്റ്ററിന് താഴെ പലരും ഉന്നയിച്ചിരിക്കുന്ന സംശയം.

പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’.

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Hot this week

ആക്ഷനിലും ഒരു കൈ നോക്കാൻ സുരഭി; പിറന്നാൾ ദിനത്തിൽ തോക്കുമേന്തി സർപ്രൈസ് പോസ്റ്റർ

കോമഡിയാണെങ്കിലും ക്യാരക്ടർ റോളുകളാണെങ്കിലും അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് സുരഭി ലക്ഷ്മി....

‘പൊറാട്ട് നാടക’ത്തിന്‍റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകര്‍

മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട്...

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും...

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാർക്കോ’യുടെ പുത്തൻ അപ്‍ഡേറ്റുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്; ആകാംക്ഷയോടെ പ്രേക്ഷകർ

യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി...

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ യിലെ “ക മാസ്സ് ജതാര” വീഡിയോ ഗാനം പുറത്ത്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യിലെ വീഡിയോ...

Topics

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം ‘ഗൂഢാചാരി 2’ സെറ്റിൽ അപകടം; ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്

പാൻ-ഇന്ത്യൻ ചിത്രമായ ഗൂഡാചാരി 2 ൽ ആദിവി ശേഷിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ്...

‘മറവികളെ…’! ‘ബോഗയ്‌ന്‍വില്ല’യിലെ ലിറിക്ക് വീഡിയോ പുറത്ത്; ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിൽ

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ്...
spot_img

Related Articles

Popular Categories

spot_imgspot_img