Tuesday, January 14, 2025
26 C
Kochi

ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രധാന റോളിൽ ശാന്തനു ഭാഗ്യരാജും

ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണും നടന്നു. കോയമ്പത്തൂരിൽ ഷൂട്ടിംഗ് ആരംഭിച്ച സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ മാസ്സ് എന്റർടൈനർ ചിത്രത്തിൽ ശാന്തനു ഭാഗ്യരാജും പ്രധാന വേഷത്തിൽ എത്തുന്നു. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്‌ ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം.ചിത്രത്തിന്റെ കഥയും തിരക്കഥയും സ്വയം ഒരുക്കിക്കൊണ്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ഷെയ്ൻ നിഗമും ചിത്രത്തിലെ നായിക പ്രീതി അസ്രാണിയും ചേർന്ന് സ്വിച്ച് ഓൺ ചെയ്തു. ശാന്തനു ഭാഗ്യരാജും ഭാര്യ കീർത്തിയും ചേർന്ന് ക്ലാപ്പ് അടിച്ചു.പ്രൊഡ്യൂസർ മാരായ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്ന് തിരക്കഥ ഡയറക്ടർക്ക് കൈമാറി ഷൂട്ടിംഗ് ആരംഭിച്ചു.

എസ്. ടി. കെ ഫ്രെയിംസിന്റെ 14-മത് ചിത്രം, സന്തോഷ് ടി കുരുവിള നിർമ്മാതാവായ ചിത്രങ്ങളിലെ 6- മത്തെ നവാഗത സംവിധായകന്റെ ചിത്രം എന്നീ പ്രത്യേകതകൾ കൂടി ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിച്ച” തങ്കം” എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം.

കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. 90 ദിവസം നീളുന്ന ഷൂട്ടിംഗ് ഷെഡ്യൂളാ ണ് ചിത്രത്തിനുള്ളത്. ഷെയിൻ നിഗത്തിന്റെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്തമാർന്ന വേഷമുള്ള മാസ്സ് പടമാകും ഇതെന്നാണ് സൂചന.
തമിഴ്, തെലുങ്ക് മലയാളം സിനിമയിലെ മുൻനിര താരങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകും, അതോടൊപ്പം തന്നെ ഒരു അതി ഗംഭീര സംഗീത സംവിധായകന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ഈ ചിത്രത്തിലൂടെ ഉണ്ടാകും എന്ന സൂചനകളാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഇപ്പോൾ പുറത്തു വിടാതെ മറ്റൊരു സസ്പെൻസ് കാര്യമായി നിലനിർത്തുന്നു. ഇതെല്ലാം തന്നെ ഒരു മികച്ച സിനിമയുടെ കാത്തിരിപ്പിന് ആവേശം കൂട്ടുമെന്നതിൽ തർക്കമില്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ്‌ ജെ പുള്ളിക്കൽ.
എഡിറ്റർ – ശിവകുമാർ പണിക്കർ (ബോളിവുഡ് ചിത്രം ‘കിൽ ’ ന്റെ എഡിറ്റർ )
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സന്ദീപ് നാരായൺ.
ചിത്രത്തിലെ പാട്ടുകളുടെ രചന – വിനായക് ശശികുമാർ.
പ്രൊഡക്ഷൻ ഡിസൈനർ – ആഷിക് എസ്
മേക്കപ്പ് – ജിതേഷ് പൊയ്യ
കോസ്റ്റ്യൂംസ് – മെൽവി.
ആക്ഷൻ കൊറിയോഗ്രാഫി വിക്കി മാസ്റ്റർ
പ്രൊഡക്ഷൻ കൺട്രോളർ – കിഷോർ പുറക്കാട്ടിരി.
ചീഫ് അസോസിയേറ്റ് – ശ്രീലാൽ.
സൗണ്ട് ഡിസൈൻ – നിതിൻ ലൂക്കോസ് .ഫിനാൻസ് കൺട്രോളർ – ജോബീഷ് ആന്റണി പി ആർ ഓ മഞ്ജു ഗോപിനാഥ്.
സ്റ്റിൽസ് – ഷാലു പേയാട്
ഡിസൈൻസ് – വിയാക്കി.

Hot this week

‘1098’ (Ten Nine Eight) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര...

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ...

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന...

റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്‌ത, ക്യാമ്പസ് കഥ പറയുന്ന...

1 മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...

Topics

ഇൻവെസ്റ്റിഗേഷന്റെ ത്രില്ലും ചിരിയുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ കാണാം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “ഹൈന്ദവ”

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി...

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img