Tuesday, March 10, 2026
27 C
Kochi

ജയരാജ് – ജാസി ഗിഫ്റ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രം “ശാന്തമീരാത്രിയിൽ” റിലീസ് മെയ്‌ 9ന്

കേരളക്കരയാകെ ഏറ്റെടുത്ത ലജ്ജാവതിക്ക് ശേഷം പുതിയൊരു ഹിറ്റുമായി ട്രെൻഡിങ് കോമ്പോ ജയരാജും ജാസി ഗിഫ്റ്റും ഒന്നിച്ചെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ”ശാന്തമീരാത്രിയിൽ” യിലൂടെയാണ് 20 വർഷങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്നത്. ചിത്രം മെയ് 9ന് തിയറ്ററുകളിൽ എത്തും.ന്യൂ ജനറേഷൻ സിനിമയുടെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജയരാജ്‌, റോൾഡ് തോമസ്, ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, സുരേഷ് ഐപ്പ്, ജോർജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവരാണ് നിർമ്മാതാക്കൾ.പുതിയ കാലത്തിന്റെ പ്രണയവും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും തമ്മിൽ കൂടി ചേരുകയാണ് ചിത്രത്തിലൂടെ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് ശാന്തമീരാത്രിയിൽ.

കൈതപ്രം, റഫീഖ് അഹമ്മദ്, ജോയ് തമ്മനം എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജാസി ഗിഫ്കെ.ആർ.ഗോകുൽ എസ്തർ അനിൽ, സിദ്ധാർഥ് ഭരതൻ, കൈലാഷ്, മാലാ പാർവതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കൂടാതെ ടിനി ടോം,ശശികുമാർ, ചിലമ്പൻ, ജീൻ പോൾ ലാൽ,പ്രമോദ് വെളിയനാട്, നസീർ സക്രാന്തി, വിനോദ് കുരിയന്നൂർ, സജി പി, സബിത ജയരാജ്‌, ഷിബു നായർ, സാബു ഭഗവതി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഇവർക്ക് പുറമെ പുത്തൻ താരോദയങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.ഛായഗ്രഹണം നവീൻ ജോസഫ് സെബാസ്റ്റ്യൻ &വിഘ്‌നേഷ് വ്യാസ് (UK). എഡിറ്റർസൂരജ് ഇ എസ്. പ്രൊഡക്ഷൻ ഡിസൈൻസുഭാഷ് കാരുൺ, പ്രൊഡക്ഷൻ കൺട്രോളർ സജി കോട്ടയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ, വിഷ്ണു & രാഹുൽജിത്, അസോസിയേറ്റ് ഡയറക്ടർ സജിത്ത് ബാലകൃഷ്ണൻ & ലെസ്ലി സഹജം അഗസ്റ്റിൻ, ഓഡിയോഗ്രാഫി വിനോദ് പി ശിവരാമൻ, വസ്ത്രലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് രതീഷ് അമ്പാടി, സ്റ്റിൽസ്സമ്പത്ത് നാരായണൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് യെല്ലോടൂത്ത്സ്.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img