Saturday, March 14, 2026
28 C
Kochi

“സൂത്രവാക്യം” ട്രെയിലറിന് വൻ സ്വീകരണം. റിലീസ് ജൂലൈ 11ന്

സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമാറ്റിക് ത്രില്ലർ സിനിമയാണ് സൂത്രവാക്യം. പ്രമേയത്തിന്റെ വ്യത്യസ്തതയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.2 മിനിറ്റും 4 സെക്കൻഡ് ഉള്ള ചിത്രത്തിന്റെ ട്രെയിലർ യൂത്തിന്റെ ആവേശമായ ടോവിനോ തോമസ്, ഉണ്ണിമുകുന്ദൻ,സണ്ണി വെയിൻ എന്നീ പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു.

മനുഷ്യബന്ധങ്ങളുടെ ആഴവും, സൗഹൃദത്തിന്റെ മേന്മയും, കാരുണ്യത്തിന്റെ തലോടലും നിറഞ്ഞ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ് ബാബുവാണ്. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നീ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒഴുക്കിൽ പിന്നോക്കമാകുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് പരിശീലനം നൽകുന്ന കേരള പോലീസ് സംരംഭമായ റീകിൻഡ്ലിംഗ് ഹോപ്പ് പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രസക്തി നമ്മുടെ സമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഘടകമാണ്. ഒരു ക്രിസ്ത്യൻ മിഷനറി നടത്തുന്ന സ്കൂളിലെ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ നമുക്ക് കാണാൻ കഴിയുമ്പോൾ, വിൻസി ഷൈൻ ടോം ചാക്കോ കൊമ്പോ ആണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.ഷൈൻ ടോം ചാക്കോയുടെ പോലീസ് കഥാപാത്രവും വിൻസിയുടെ ടീച്ചർ ക്യാറക്ടറും മലയാളികളെ അത്ഭുതപ്പെടുത്തുമെന്നതിൽ തർക്കമില്ല.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഒരു കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തെക്കുറിച്ച് ട്രെയിലർ സൂചന നൽകുമ്പോൾ, സ്വരം കൂടുതൽ ഇരുണ്ടതായി മാറുന്നു. ഒരു സ്കൂൾ പശ്ചാത്തലത്തിൽ നടക്കുന്ന കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് ഉദ്യോഗസ്ഥർ വരെ അധ്യാപകരായി മാറിയത് ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഒരു ആദിവാസി ഗ്രാമത്തിൽ പഠന കേന്ദ്രം സ്ഥാപിച്ച വിതുര പോലീസ് സ്റ്റേഷന്റെ ശ്രദ്ധേയമായ പരിശ്രമവും ഈ ചിത്രത്തിന്റെ കഥാതന്തുവിനെ സ്വാധീനിച്ചതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രശേഖരൻ ആണ്. എഡിറ്റർ- നിതീഷ് കെ ടി ആർ, സംഗീതം- ജീൻ പി ജോൺസൺ, പ്രോജക്ട് ഡിസൈനർ – അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡി ഗിരീഷ് റെഡ്ഢി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൗജന്യ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ -ജോബ് ജോർജ്, ലൈൻ പ്രൊഡ്യൂസർ -രാജേഷ് കൃഷ്ണൻ, വത്രാലങ്കാരം- വിപിൻദാസ്, മേക്കപ്പ് -റോണി വെള്ളത്തൂവൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അബ്രൂ സൈമൺ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സംഘട്ടനം – ഇർഫാൻ അമീർ അസോസിയേറ്റ് ഡയറക്ടർ – എം ഗംഗൻ കുമാർ, വിഘ്നേഷ് ജയകൃഷ്ണൻ , അരുൺ ലാൽ, പബ്ലിസിറ്റി ഡിസൈൻ – ആർ മാധവൻ, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്ജ്, ഷോർട്സ് ട്യൂബ് ആഡ്സ്.
സിൻവേഴ്സ് വേൾഡ് വൈഡും, സെഞ്ചുറി സിനിമാസ് കേരളയും സംയുക്തമായി ചിത്രം ജൂലൈ 11 ന് വേൾഡ് വൈഡായി 14 രാജ്യങ്ങളിൽ വിതരണത്തിനെ ത്തിക്കും.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img