Wednesday, January 15, 2025
27 C
Kochi

അദ്വയ്- പി രവിശങ്കർ ചിത്രം ‘സുബ്രമണ്യ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ശിവരാജ് കുമാർ

പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ സംവിധാനം ചെയ്യുന്ന ‘സുബ്രമണ്യ’യുടെ ഫസ്റ്റ് ലുക്ക് കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ പുറത്ത് വിട്ടു. വിനായക ചതുർഥി ദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. പി രവിശങ്കറിന്റെ മകൻ അദ്വയ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. എസ്ജി മൂവി ക്രിയേഷൻസിന്റെ ബാനറിൽ തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി തിരുമൽ റെഡ്ഡിയും അനിൽ കഡിയാലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫാന്റസി- അഡ്വെഞ്ചർ വിഭാഗത്തിൽ പെടുന്ന ‘സുബ്രമണ്യ’ ശ്രീമതി പ്രവീണ കഡിയാലയും ശ്രീമതി രാമലക്ഷ്മിയുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പ്രീ-ലുക്ക് അടുത്തിടെ പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുബ്രഹ്മണ്യനായി അദ്വയെ അവതരിപ്പിക്കുന്നു. നീളമുള്ള മുടിയും താടിയുമായി, പ്രത്യേകം രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ച് ഗംഭീര ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അദ്വയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാട്ടിനുള്ളിലെ നിഗൂഢമായ കവാടത്തിനടുത്ത് ഗുണ്ടകൾ അദ്വയ് കഥാപാത്രത്തെ പിന്തുടരുന്ന ദൃശ്യമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 60 ശതമാനത്തോളം ജോലികൾ പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ മുംബൈയിലെ റെഡ് ചില്ലീസ് സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലുള്ള പ്രശസ്ത സ്റ്റുഡിയോകളിൽ വിഎഫ്എക്സ്, സിജിഐ ജോലികളും നടന്നു കൊണ്ടിരിക്കുന്നു.

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം റിലീസ് ചെയ്യും. ഛായാഗ്രഹണം- വിഘ്നേഷ് രാജ്, സംഗീതം- രവി ബസ്‌റൂർ, എഡിറ്റർ- വിജയ് എം കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഉല്ലാസ് ഹൈദുർ, പിആർഒ- ശബരി.

Hot this week

‘1098’ (Ten Nine Eight) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര...

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ...

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന...

റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്‌ത, ക്യാമ്പസ് കഥ പറയുന്ന...

1 മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...

Topics

ഇൻവെസ്റ്റിഗേഷന്റെ ത്രില്ലും ചിരിയുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ കാണാം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “ഹൈന്ദവ”

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി...

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img