Tuesday, December 9, 2025
25 C
Kochi

നാനി- വിവേക് ആത്രേയ ചിത്രം ‘സൂര്യാസ്‌ സാറ്റർഡേ’ 100 കോടി ക്ലബിൽ

തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി വിവേക് ആത്രേയ ഒരുക്കിയ ‘സൂര്യാസ്‌ സാറ്റർഡേ’ എന്ന ചിത്രത്തിന് 100 കോടി ആഗോള ഗ്രോസ്. ഡി. വി. വി എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച ഈ ആക്ഷൻ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രതികരണമാണ് നേടിയത്. ഓൾ ഇന്ത്യ തലത്തിലും ആഗോള തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം മൂന്നാം വാരാന്ത്യത്തിലും ശക്തമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

തുടർച്ചയായ സൂപ്പർ വിജയങ്ങളിലൂടെ നാനി തന്റെ ജനപ്രീതിയും താരമൂല്യവും വർദ്ധിപ്പിക്കുകയാണ്. സൂര്യാസ്‌ സാറ്റർഡേയിൽ വില്ലനായി എത്തിയ എസ് ജെ സൂര്യയുടെ പ്രകടനവും വലിയ ശ്രദ്ധ നേടി. നാനി- എസ് ജെ സൂര്യ കൂട്ടുകെട്ടിന്റെ ഗംഭീര മുഖാമുഖം പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുകയും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്തു. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക.

ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശ മാർക്കറ്റിലും കളക്ഷനിൽ മികച്ച വർധനവാണ് ചിത്രത്തിനുണ്ടായത്. വടക്കേ അമേരിക്കയിൽ 2.48 ദശലക്ഷം കളക്ഷൻ നേടിയ ചിത്രം, ഈ മേഖലയിൽ 2.5 ദശലക്ഷം ഡോളർ ഗ്രോസിനോട് അടുക്കുകയാണ്. വടക്കേ അമേരിക്കയിൽ നാനിയുടെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രവുമാണ് സൂര്യാസ്‌ സാറ്റർഡേ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ദസറയ്ക്ക് ശേഷം 100 കോടി എന്ന നാഴികക്കല്ലിലെത്തുന്ന നാനിയുടെ രണ്ടാമത്തെ ചിത്രമാണിത്.

ചിത്രം ശ്കതമായ പ്രകടനം നടത്തി മുന്നോട്ടു കുതിക്കുമ്പോൾ, തെലുങ്ക് സിനിമയിലെ ഏറ്റവും ബാങ്കബിൾ സ്റ്റാർ എന്ന പേര് നാനി നിലനിർത്തുകയാണ്. ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ ശബരി.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img