Tuesday, September 10, 2024
25 C
Kochi

വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാനിലെ പുത്തൻ ഗാനം പുറത്ത്; അറുവാടയ് വീഡിയോ കാണാം

തമിഴകത്തിന്റെ സൂപ്പർതാരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ വമ്പൻ തമിഴ് ചിത്രം തങ്കലാനിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ വിക്രം, സിന്ദുരി വിശാൽ, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്. സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ തങ്കലാൻ കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യും. കേരളത്തിൽ വമ്പൻ റിലീസായാണ് തങ്കലാൻ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക.

ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ആഗോള റിലീസായി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.

പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി.

Hot this week

ആക്ഷന്റെ ആഘോഷവുമായി മാസിന്റെ രാജകുമാരൻ വീണ്ടും; ആന്റണി വർഗീസ് ചിത്രം ‘കൊണ്ടൽ’ ഓണത്തിന്

മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ രാജകുമാരനായി പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം...

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ആരംഭിച്ചു; നിർമ്മാണം വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ

പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം...

കടലിൽ നിന്നൊരു ആക്ഷൻ കൊടുങ്കാറ്റ്; ‘കൊണ്ടൽ’ ട്രൈലെർ പുറത്ത്

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ'...

ടിബറ്റൻ വരികളുമായ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിലെ ലിറിക്കൽ വീഡിയോ ! ആലാപനം ജോബ് കുര്യൻ&ജെ’മൈമ

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന...

Topics

അദ്വയ്- പി രവിശങ്കർ ചിത്രം ‘സുബ്രമണ്യ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ശിവരാജ് കുമാർ

പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ സംവിധാനം ചെയ്യുന്ന 'സുബ്രമണ്യ'യുടെ...

കുടുംബ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ പുത്തൻ പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളിലൊരാളായ ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_imgspot_img