Wednesday, July 17, 2024
26 C
Kochi

നിഖിൽ- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ

തെലുങ്കിലെ ഗ്ലോബൽ സ്റ്റാർ റാം ചരൺ, വിക്രം റെഡ്‌ഡി എന്നിവരുടെ വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്സ് എന്നീ വമ്പൻ ബാനറുകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ. നിഖിൽ നായകനായി എത്തുന്ന ഈ വമ്പൻ ചിത്രം സംവിധാനം ചെയ്യുന്നത് റാം വംശി കൃഷ്ണയാണ്. ഹംപിയിലാണ് കഴിഞ്ഞ ദിവസം ഈ ചിത്രം പൂജ ചടങ്ങുകളോടെ ലോഞ്ച് ചെയ്തത്.

വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്റെ വിക്രം റെഡ്‌ഡി എന്നിവർ ഒരുമിച്ചു ചേർന്നാരംഭിച്ച നിർമ്മാണ കമ്പനിയാണ് വി മെഗാ പിക്ചേഴ്സ്. അവർക്കൊപ്പം ഈ പ്രോജെക്ടിൽ സഹകരിക്കുന്ന അഭിഷേക് അഗർവാൾ ആർട്സ്, നേരത്തെ കാശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ചവരുമാണ്. സംവിധായകൻ റാം വംശി കൃഷ്ണ തന്നെ രചിച്ച ഇന്ത്യ ഹൗസിലെ നായികയായി എത്തുന്നത് സായീ മഞ്ജരേക്കർ ആണ്. പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറും ഈ ചിത്രത്തിൽ അതിനിർണായകമായ ഒരു കഥാപാത്രത്തിന് ജീവൻ പകരുന്നുണ്ട്.

1905 കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ പ്രണയം, വിപ്ലവം എന്നിവക്കൊക്കെ പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ഹംപിയിലെ പ്രശസ്തമായ വിരൂപാക്ഷ കേഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പൂജ ചടങ്ങുകൾ നടത്തിയ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് കാമറൂൺ ബ്രൈസൺ, പ്രൊഡക്ഷൻ ഡിസൈനർ വിശാൽ അബാനി, സഹനിർമ്മാണം മായങ്ക് സിംഹാനിയ, വസ്ത്രാലങ്കാരം രജനി എന്നിവരാണ്. പിആർഒ ശബരി.

Hot this week

വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം : വിടുതലൈ പാർട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര...

ശരത് കുമാറിന് പിറന്നാള്‍ ആശംസയുമായി ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്ത്

മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഒരിടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍...

‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ...

കേക്കിന്റെ ജന്മനാട്ടില്‍നിന്ന് ‘കേക്ക് സ്റ്റോറി’; ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും...

Topics

സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും; നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ ഓഗസ്റ്റിൽ എത്തും

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു...

പനോരമ മ്യൂസിക് മലയാളത്തിലേക്ക്… ആദ്യചിത്രം മീരാ ജാസ്മിൻ നായികയായ “പാലും പഴവും”.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പനോരമ മ്യൂസിക് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു....

തെന്നിന്ത്യൻ കുലപതിമാർ അണിനിരന്ന ആനന്ത് അംബാനി വിവാഹം

സാംസ്കാരിക ഐക്യത്തിന്റെയും താരശക്തിയുടെയും തിളക്കമാർന്ന പ്രദർശനം കൊണ്ട് ശ്രദ്ധ നേടിയ അനന്ത്...
spot_img

Related Articles

Popular Categories

spot_imgspot_img