Tuesday, September 10, 2024
25 C
Kochi

തൃശ്ശൂർ മാജിക് എഫ് സി ഇനി ലിസ്റ്റിൻ സ്റ്റീഫന്റെ ടീം

സൂപ്പർ ലീഗ് കേരള( ഫുട്ബോൾ) തൃശ്ശൂർ ടീമിനെ പ്രമുഖ സിനിമാ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ സ്വന്തമാക്കി. തൃശ്ശൂർ മാജിക് എഫ് സി എന്ന് പേരിട്ട
ടീമിന്റെ ലോഗോ ലോഞ്ച് സൂപ്പർ ലീഗ് കേരളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ പ്രമുഖ ഫുട്ബോൾ താരം ഐ എം വിജയൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നിർവഹിച്ചു. ടീമിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിന്റെ ലോഞ്ച് നടൻ നരേൻ നിർവഹിച്ചു.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ടു വിനോദങ്ങളായ സ്പോർട്സും സിനിമയും, കൈകോർക്കുന്ന ഒരവസരമായി ഇതെന്ന് ഐ എം വിജയൻ പറഞ്ഞു. മികച്ച സിനിമ നിർമാതാവ് അതുപോലെ മികച്ച ടീമിന്റെ ഉടമസ്ഥനും ആകാൻ ലിസ്റ്റിൻ സ്റ്റീഫന് സാധിക്കട്ടെ എന്ന് നരേനും ആശംസിച്ചു. ചടങ്ങിൽ ഐ എം വിജയൻ, നരേൻ,
ലിസ്റ്റിൻ സ്റ്റീഫൻ, സി കെ വിനീത്, ടീം കോ -ഓണർ റഫീഖ് മുഹമ്മദ്,സി ഇ ഒ ബിനോയ്റ്റ് ജോസഫ്, കോച്ച് സതീവൻ ബാലൻ, ഗോൾകീപ്പർ കോച്ച് ശരത് ലാൽ,ജസ്റ്റിൻ സ്റ്റീഫൻ,സുശാന്ത് മാത്യു, തുടങ്ങിയവർ സംബന്ധിച്ചു.

മത്സരങ്ങൾ സെപ്റ്റംബർ ആദ്യം തുടങ്ങും. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ മത്സരത്തിൽ പങ്കാളികളാകും. തൃശൂർ മാജിക് എഫ്.സി,
ഫോർസ കൊച്ചി എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ് സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാർയേഴ്സ് എഫ്.സി എന്നിവരാണ് ലീഗ് മത്സരത്തിനുള്ള ടീമുകൾ, ആകെ 30 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. റൗണ്ട്-റോബിൻ ഫോർമാറ്റ്, സെമി ഫൈനലുകൾ, ഫൈനൽ എന്നിവയുള്ള ഒരു ലീഗ് ഫോർമാറ്റ് ടൂർണമെന്റായിരിക്കും ഇത് . കേരളത്തിലെ  കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഉൾപ്പെടെ, നാല് സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടക്കും. കളിക്കാർ, എഐഎഫ്എഫ് മാനദണ്ഡങ്ങൾ പാലിച്ച് ഡ്രാഫ്റ്റിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

Hot this week

ആക്ഷന്റെ ആഘോഷവുമായി മാസിന്റെ രാജകുമാരൻ വീണ്ടും; ആന്റണി വർഗീസ് ചിത്രം ‘കൊണ്ടൽ’ ഓണത്തിന്

മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ രാജകുമാരനായി പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം...

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ആരംഭിച്ചു; നിർമ്മാണം വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ

പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം...

കടലിൽ നിന്നൊരു ആക്ഷൻ കൊടുങ്കാറ്റ്; ‘കൊണ്ടൽ’ ട്രൈലെർ പുറത്ത്

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ'...

ടിബറ്റൻ വരികളുമായ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിലെ ലിറിക്കൽ വീഡിയോ ! ആലാപനം ജോബ് കുര്യൻ&ജെ’മൈമ

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന...

Topics

അദ്വയ്- പി രവിശങ്കർ ചിത്രം ‘സുബ്രമണ്യ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ശിവരാജ് കുമാർ

പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ സംവിധാനം ചെയ്യുന്ന 'സുബ്രമണ്യ'യുടെ...

കുടുംബ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ പുത്തൻ പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളിലൊരാളായ ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_imgspot_img