പ്രേക്ഷകർ കാത്തിരിക്കുന്ന ഹനീഫ് അദെനി – ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂൺ 6 ന് റിലീസ് ചെയ്യും. കെ ജി എഫ് സംഗീത സംവിധായകൻ രവി ബസ്രൂര്‍ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം ചെയ്യുന്ന സിനിമയാണ് മാർക്കോ.
അണിയറ പ്രവർത്തകർ പുറത്തിറക്കിയ അന്നൗൺസ്‌മെന്റ് പോസ്റ്റർ തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യത ആണ് നേടുന്നത്. മികച്ച ആക്ഷൻ കൈകാര്യം ചെയ്യുവാൻ സമർത്ഥൻ കൂടിയായ ഉണ്ണി മുകുന്ദന്റെ കൂടെ മാസ്സ് ഡയറക്ടർ ഹനീഫ് കൂടി ചേരുമ്പോൾ മലയാളത്തിലെ വലിയൊരു മാസ്സ് ആക്ഷൻ സിനിമയാണ് ഉണ്ടാകാൻ പോകുന്നത്. പ്രേക്ഷകരും ഏറെ ആകാംഷയോടെയാണ് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്.
മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുന്നാറിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മികച്ച സ്റ്റൈലിസ്റ്റ്, ആക്ഷൻ- വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർത്ഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട് ആക്ഷനുകളാണുള്ളത്. ‘ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഇവരിലെ പ്രമുഖർ.
ഹനീഫ് അദേനിയുടെ വിജയചിത്രം മിഖായേലിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന വില്ലൻ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഇതോടെ മലയാളത്തിലെ ആദ്യത്തെ വില്ലൻ്റെ സ്പിൻ ഓഫ് സിനിമയായി മാർക്കോ മാറും. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം.
നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളതാണ്.
സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – സുധി സുരേന്ദ്രൻ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ
ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.