ഇന്ന് മുതൽ ദളപതി 65 നാളുകൾ, നെൽസൺ – വിജയ് സിനിമയുടെ പൂജ കഴിഞ്ഞു

0
63

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 65. കോലമാവ് കോകില എന്ന നയൻതാര ചിത്രത്തിലൂടെ ശ്രദ്ധേയനായ നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൺ പിക്ചേഴ്സ് പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ന് രാവിലെ ആയിരുന്നു സിനിമയുടെ പൂജ അരങ്ങേറിയത്. ചിത്രത്തിൻറെ അണിയറക്കാർ എല്ലാംതന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഏപ്രിൽ ആദ്യത്തോടെ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. റഷ്യയിൽ ആയിരിക്കും ആദ്യ ഷെഡ്യൂൾ ചിത്രീകരണം. സംവിധായകൻ അടക്കമുള്ള പ്രൊഡക്ഷൻ ടീം കഴിഞ്ഞവാരം റഷ്യയിൽ ആയിരുന്നു. സിനിമയ്ക്ക് ഉതകുന്ന തരത്തിലുള്ള ലൊക്കേഷൻ തിരയുകയായിരുന്നു റഷ്യയിൽ ഇവർ. ചില ലൊക്കേഷൻ ചിത്രങ്ങൾ ഇവർതന്നെ ട്വിറ്റർ വഴി പുറത്തുവിട്ടിരുന്നു.

ഒരു ഇൻ്റർനാഷണൽ കോൺ ഏജൻറ് ആയിട്ടാണ് വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പൂജ ഹെഗ്ഡെ ആയിരിക്കും ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് പൂജ തമിഴ് സിനിമയിലേക്ക് തിരിച്ചുവരുന്നത്. അനിരുദ്ധ് ആയിരിക്കും ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. അനിരുദ്ധ് തന്നെയാണ് നെൽസൺ ദിലീപ് കുമാറിനെ വിജയ്ക്ക് പരിചയപ്പെടുത്തുന്നത്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഡോക്ടർ. ശിവകാർത്തികേയൻ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് ആയിരുന്നു ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആയിരിക്കും ഡോക്ടർ റിലീസ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here