Wednesday, December 4, 2024
25 C
Kochi

ചക്ര കസേരയിൽ കുഴിവേലി ലോനപ്പൻ ! ‘റൈഫിൾ ക്ലബി’ലെ വിജയരാഘവൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാൻ കച്ചമുറുക്കി ഇട്ടിയാനവും കുടുംബവും എത്തുന്നു. ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബ്’ ഡിസംബർ 19 ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചു കൊണ്ട് സിനിമയുടെ റിലീസ് അനൗൺസ്മെൻറ് പോസ്റ്റർ ഇന്നലെ പുറത്തിറക്കിയതിന് പിന്നാലെ വിജയരാഘവൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുമ്പ് പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കുഴിവേലി ലോനപ്പൻ എന്ന കഥാപാത്രമായെത്തുന്ന വിജയരാഘവൻ്റെ പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിൽ സുപ്രധാന കഥാപാത്രമായെത്തുന്ന വാണി വിശ്വനാഥിന്‍റെ ഇട്ടിയാനം ക്യാരക്ടർ പോസ്റ്റർ തരംഗമായിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ മുമ്പ് പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’. കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, ദിലീഷ് പോത്തന്‍റെ സെക്രട്ടറി അവറാൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്‍റെ റൊമാന്‍റിക് സ്റ്റാർ, ഉണ്ണിമായയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ട്രാക്കായ ‘ഗന്ധർവ്വ ഗാനം’ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Hot this week

ചിരഞ്ജീവി- ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്....

തെലുങ്കിലെ ഒരു താരത്തിനും കിട്ടാത്ത ഗംഭീര ഓപ്പണിംഗ്! മണിക്കൂറുകള്‍ക്കുള്ളിൽ 2 കോടിയിലേറെ പ്രീ സെയിൽസ്! കേരളം കീഴടക്കാൻ കച്ചകെട്ടി അല്ലു

കേരളത്തിൽ 'പുഷ്പ2' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ...

സോപ്പു കുമിള ഊതി അനശ്വര, സജിൻ ഗോപു എയറിൽ!! കൗതുകം നിറച്ച് ‘പൈങ്കിളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഓട് മേഞ്ഞ പഴയൊരു വീട്, വീടിന് ചുറ്റും സോപ്പു കുമിളകള്‍, കുമിളകൾ...

ജേസൺ സഞ്ജയ്- സുന്ദീപ് കിഷൻ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു....

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ നാളെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ...

Topics

ചിരഞ്ജീവി- ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്....

സോപ്പു കുമിള ഊതി അനശ്വര, സജിൻ ഗോപു എയറിൽ!! കൗതുകം നിറച്ച് ‘പൈങ്കിളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഓട് മേഞ്ഞ പഴയൊരു വീട്, വീടിന് ചുറ്റും സോപ്പു കുമിളകള്‍, കുമിളകൾ...

ജേസൺ സഞ്ജയ്- സുന്ദീപ് കിഷൻ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു....

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ നാളെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ...

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

ഡ്രീം വാരിയേഴ്‌സ് നിർമ്മിക്കുന്ന സൂര്യയുടെ 45 മത് ചിത്രത്തിനു ആരംഭം

സൂര്യയുടെ കരിയറിലെ മെഗാ എന്റെർറ്റൈനെർ സൂര്യ 45ന്റെ ഔപചാരിക പൂജാ ചടങ്ങ്...

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം “അവറാച്ചൻ & സൺസ്” ആരംഭിച്ചു

മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്...
spot_img

Related Articles

Popular Categories

spot_imgspot_img